കടയ്ക്കല്‍: ടോറസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചു, ടിപ്പറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. സീഡ് ഫാം ജംഗ്ഷനില്‍ നടന്ന സംഭവത്തില്‍ ഡ്രൈവര്‍ തോട്ടയ്ക്കാട് സ്വദേശി അജീഷിനെ (40) ആണ് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 3.15ന് കടയ്ക്കലേക്ക് വരുമ്പോഴാണ് അപകടം. പരുക്കേറ്റ് അജീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടര്‍ ഉപയോഗിച്ച് ടിപ്പറിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുത്തത്.
അഗ്നിരക്ഷാ സേന അസി. സ്റ്റേഷന് ഓഫിസര്‍ എകെ രാജേന്ദ്രന്, ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ ടി വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ പി ബൈജു, ജെ നിഷാല്‍, ബിഎസ് ലിജു ഓഫിസര്‍മാരായ എസ് ശ്യാംകുമാര്‍, വിആര്‍ അഭിലാഷ്, എം അരവിന്ദന്, എസ് വിനീത്, എസ് ദീപക്, ടി ഷിബു എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.