ഇടുക്കി: ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റു മരിച്ചു. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് തോട്ടം ഉടമയാണ് വെടിവച്ചത് എന്നാണ് സൂചന. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍നിന്നാണ് വെടിയുതിര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.
മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതേസമയം തോട്ടം ഉടമ ഒളിവിലാണ്. എസ്റ്റേറ്റ് സൂപ്രണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏലക്ക മോഷ്ടിക്കാനെത്തിയ അജ്ഞാതരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സഹായി അനീഷ് പറയുന്നു. വണ്ടന്മേട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തോട്ടം ഉടമയെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.