മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ മക്കളെയും അടുത്ത ബന്ധുക്കളേയും നഷ്ടപ്പെട്ട സഹപ്രവര്ത്തകന് കൈത്താങ്ങുമായി കേരള ബാങ്കിലെ ജീവനക്കാര്‍. കേരളാ ബാങ്ക് മൂന്നാര്‍ ശാഖയിലെ ജീവനക്കാരനായ ഷണ്‍മുഖനാഥനാണ് സഹപ്രവര്‍ത്തകര്‍ സമാശ്വാസമായി സാമ്പത്തിക സഹായം നല്‍കിയത്.
ദുരന്തത്തില്‍പ്പെട്ട് ഷണ്മുഖനാഥന്റെ രണ്ട് ആണ്മക്കളും അടുത്ത ബന്ധുക്കളും നഷ്ടമായിരുന്നു. ഓള് കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന തലത്തില്‍ സ്വരൂപിച്ച 5 ലക്ഷം രൂപയുടെ സഹായധനം മൂന്നാര്‍ പഞ്ചായത്ത് ഓഫീസ് ഹാളില്‍ വെച്ച് സംസ്ഥാന പ്രസിഡന്റ് ശൂരനാട് രാജശേഖരന് ഷണ്മുഖനാഥന് കൈമാറി.
മുന്‍ എംഎല്‍എ എകെ മണി, സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ അബ്ദുല്‍ റഹ്മാന്, സംസ്ഥാന സെക്രട്ടറി എപി ബേബി, ജില്ലാ സെക്രട്ടറി കെഡി അനില്‍കുമാര്‍, ബിജു ജോസഫ്, ഗ്രേസി കെജെ, ടുബി ജോസഫ്, ഷാജി കുര്യന്, ഷണ്മുഖ നാഥന്റെ മകള്‍ വൈഷ്ണവി തുടങ്ങിയവര്‍ പങ്കെടുത്തു.
കഴിഞ്ഞ മാസമാണ് കേരള ബാങ്കിന്റെ തെരഞ്ഞെടുപ്പക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റത്. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റും, എംകെ കണ്ണന് വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടത്. കേരള ബാങ്കില്‍ നിന്ന് മലപ്പുറം മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നു.
കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും 5% പലിശയ്ക്കു വായ്പകൊടുക്കാന്‍ കേരള ബാങ്കിനു കഴിയുമെന്നു വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എംകെ കണ്ണന് പറഞ്ഞു. കേരള ബാങ്കിന്റെ ആദ്യ വൈസ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കണ്ണന് തൃശൂരിലെ മുന്‍ എംഎല്‍എയും വികസന അതോറിറ്റി ചെയര്‍മാനുമായിരുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്.