മൂന്നാര്‍: കലശലായ വയറു വേദനയെ തുടര്‍ന്ന് വേദനസംഹാരി അമിതമായി കഴിച്ച് അവശനിലയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കെഡിഎച്ച്പി മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലെ തൊഴിലാളി കെ. ഗണേശന് (48) ആണു മരിച്ചത്.
കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 30ന് ഇദ്ദേഹത്തെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരുന്ന് വാങ്ങി തിരിച്ചു വീട്ടില്‍ എത്തിയെങ്കിലും അന്നു രാത്രി വീണ്ടും വേദന കൂടി. ഇതേതുടര്‍ന്ന് തന്റെ കൈവശം ഉണ്ടായിരുന്ന മുപ്പതോളം വേദനസംഹാരികള്‍ ഇയാള്‍ ഒരുമിച്ചു കഴിക്കുകയായിരുന്നു.
ഗുളിക കഴിച്ചതിന് പിന്നാലെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആദ്യം മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ മരിച്ചു.