കൊച്ചി: സമയത്തില്‍ മാറ്റം, ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാവിലെ ഏഴിനു തുടങ്ങും. രാത്രി ഒന്‍പതിന് അവസാനിക്കും. നിലവില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയായിരുന്നു സര്‍വീസ്.
തിരക്കുള്ള സമയത്ത് 10 മിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോള്‍ 15 മിനിറ്റ് ഇടവിട്ടും ട്രെയിന്‍ ഉണ്ടാകും. യുപിഎസ്സി പരീക്ഷ നടക്കുന്നതിനാല്‍ ഞായറാഴ്ചയും രാവിലെ 7നു സര്‍വീസ് തുടങ്ങും. രാവിലെ 10 വരെ 10 മിനിറ്റ് ഇടവേളയിലും അതിനു ശേഷം 30 മിനിറ്റ് ഇടവേളയിലും സര്‍വീസ് ഉണ്ടാവും. രാത്രി എട്ടുവരെയാണു സര്‍വീസ്.