ആലുവ: കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കായി സ്ക്കൂളില്‍ എത്തിച്ച്, ഈ പ്രതിസന്ധികാലത്ത് നാടിന് മാതൃകയാകുകയാണ് ഓട്ടോ ഡ്രൈവര്‍ കുഞ്ഞുമോന്. കൊവിഡ് മഹാമാരിയെ എല്ലാവരും ഭീതിയോടെ സമീപിക്കുമ്പോഴാണ് കുഞ്ഞുമോന് കൊവിഡ് പോസിറ്റീവായ കുട്ടികളെ പരീക്ഷയ്ക്ക് എത്തിച്ച് നല്ലൊരു നാളേയ്ക്കു വേണ്ടി സേവനം ചെയ്യുന്നത്.
കൊവിഡ് ബാധിതരുടെ വീടുകളില്‍ മരുന്നും അവശ്യ വസ്തുക്കളും എത്തിച്ചു കൊടുക്കാനും മുന്നില്‍ നില്‍ക്കുകയാണ് കീഴ്മാട് ചാലയ്ക്കല്‍ വാരിക്കാട്ടുകുടി കുഞ്ഞുമോന് എന്ന ഓട്ടോ ഡ്രൈവര്‍.
രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ എഴുപതോളം കൊവിഡ് ബാധിതരെ കുഞ്ഞുമോന് തന്റെ ഓട്ടോയില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. അതേസമയം, ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ ഓടിക്കാതെ ഇട്ടിരിക്കുന്ന പഞ്ചായത്ത് ആംബുലന്‍സ് ഓടിക്കാനുള്ള സന്നദ്ധതയും അദ്ദേഹം അധികൃതരെ അറിയിച്ചിട്ടുണ്ട്.