വരാപ്പുഴ: പേരുകള്‍ കൊണ്ടു 14 രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം തേടി വരാപ്പുഴ സ്വദേശിനി. വരാപ്പുഴ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെഎസ് മുഹമ്മദിന്റെ മകള്‍ സിയ മുഹമ്മദാണ് പേരുകള്‍ കൊണ്ടു 14 രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ വരച്ചു അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യയുടെ 14 രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ ടൈപ്പോഗ്രഫി പോട്രേറ്റ്സില് വരച്ചാണ് സിയ മുഹമ്മദ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍’ ഇടം നേടിയത്. അക്ഷരങ്ങള്‍, വാക്കുകള്‍, പേരുകള്‍ കൊണ്ടു ചിത്രം രചിക്കുന്ന രീതിയാണ് ടൈപ്പോഗ്രഫി പോട്രേറ്റ്.
ഒരു മണിക്കൂറും 20 മിനിട്ടുമാണ് 14 ചിത്രങ്ങള്‍ വരയ്ക്കാനായി വേണ്ടി വന്ന സമയം. നിലവില്‍ കോയമ്പത്തൂരിലെ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിനിയാണ് സിയ. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ഇന്ത്യന്‍ വിഭാഗമാണു ഇന്ത്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്.