തിരുവനന്തപുരം: കെഎസ്ആര്‍ടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. സിലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐപി ജോസിനെയാണ് സര്‍വീസില്‍ നിന്നും കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്.
വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജീവനക്കാരിയെ 2016ല്‍ ഐപി ജോസ്, ഓഫിസില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ സ്ത്രീ അങ്കമാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഈ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ 2016 നവംബര്‍ 8ന് ജീവനക്കാരി ആത്മഹത്യ ചെയ്തു. തുടര്‍ന്നു പോലീസ് അറസ്റ്റ് ചെയ്ത ജോസിനെ സസ്പെന്‍ഡ് ചെയ്ത കെഎസ്ആര്‍ടിസി ഇയാള്‍ക്കു കുറ്റപത്രം നല്കി. നല്കിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണു നടപടിക്രമം പൂര്‍ത്തീകരിച്ച് സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ ഉത്തരവിട്ടതെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.