ഇടക്കൊച്ചി: ബസിന്റെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി ബസ് ശരീരത്തിലേക്കു വീണു പഞ്ചര്‍ ജോലിക്കാരന് മരിച്ചു. ടൂറിസ്റ്റ് ബസിന്റെ ടയര്‍ മാറ്റുന്നതിനിടെയാണ് അപകടം.
മൊബൈല്‍ പഞ്ചര്‍ ജോലിക്കാരനായ ഇടക്കൊച്ചി പാമ്പായ്മൂല അന്തിക്കാട്ട് ലോറന്‍സിന്റെ മകന് അഗസ്റ്റിനാണ് (കുഞ്ഞുമോന്-43) മരിച്ചത്. അരൂര്‍ പുത്തനങ്ങാടിക്കു സമീപമുള്ള വര്‍ക്ക് ഷോപ്പിലാണു സംഭവം.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് അഗസ്റ്റിനെ പുറത്തെടുത്തത്. ഇടക്കൊച്ചിയില്‍ മൊബൈല്‍ പഞ്ചര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്നയാളാണ് അഗസ്റ്റിന്. മാതാവ്: ഫിലോമിന. ഭാര്യ: മീര. മക്കള്‍: ഡിഷോണ്‍, ആള്‍സ്റ്റണ്‍.