കുണ്ടന്നൂര്‍: സിനിമാ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കാരവനില്‍ നിന്നും ശുചിമുറി മാലിന്യം തള്ളിയവരെ സിസിടിവി ക്യാമറ പൊക്കി. വാഹനത്തിന്റെ ഉടമയില്‍ നിന്നു 10000 രൂപ പിഴ ഈടാക്കി മരട് നഗരസഭ. കൊച്ചി ബൈപാസില്‍ കണ്ണാടിക്കാടിനു സമീപമാണ് സംഭവം.
കണ്ണാടിക്കാടിനു സമീപം ശുദ്ധജല പൈപ്പ് പൊട്ടിയതിനോടു ചേര്‍ന്നാണ് ശുചിമുറി മാലിന്യം തള്ളിയത്. മാലിന്യം തള്ളുന്നതു മരട് നഗരസഭ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യ വിഭാഗം നോട്ടിസ് അയച്ചിരുന്നു.
തുടര്‍ന്നാണ് വാഹനത്തിന്റെ ഉടമയായ ചങ്ങനാശേരി സ്വദേശിയില്‍ നിന്നു 10000 രൂപ പിഴ ഈടാക്കിയത്. സിനിമാ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കാരവന് വാഹനത്തിലെ ശുചിമുറി മാലിന്യമായിരുന്നു തള്ളിയത്. ‘എന്റെ മരട്- ക്ലീന്‍ മരട്’ ക്യാമ്പെയ്നിന്റെ ഭാഗമായി മാലിന്യം തള്ളല്‍ നിരീക്ഷണവും ശിക്ഷാ നടപടികളും ശക്തമാക്കിയതായി നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍ പറഞ്ഞു.