അഞ്ചാലുംമൂട്: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തു മദ്യവില്പന ഗ്ലാസ് കുപ്പികളില്‍ മാത്രം. ബവ്റിജസ് കോര്പറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ചു സംസ്ഥാന സര്‍ക്കാര്‍ മദ്യക്കമ്പനികള്‍ക്കു നോട്ടിസ് നല്കി.
എന്നാല്‍ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം സ്റ്റോക്കുള്ളതു വിറ്റുതീര്‍ക്കുന്നതിനു തടസ്സമില്ല. കമ്പനികള്‍ക്കു മദ്യത്തിന്റെ അടിസ്ഥാനവില വര്‍ധിപ്പിച്ചു നല്കാന് നടപടി സ്വീകരിച്ചതോടെയാണു പ്ലാസ്റ്റിക് കുപ്പികള്‍ തീര്‍ത്തും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയത്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നെങ്കിലും മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ നിര്‍ദേശം നടപ്പായില്ല.