ആലുവ: കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നു ജീവനൊടുക്കാന്‍ പെരിയാറില്‍ ചാടിയ വീട്ടമ്മയെ 2 യുവാക്കള്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശി അന്‍പത്തിയാറുകാരിയായ വീട്ടമ്മ മണപ്പുറം നടപ്പാലത്തില്‍ നിന്നാണു പുഴയിലേക്കു ചാടിയത്. രാത്രി 9 നാണ് സംഭവം.
അവിടെ കാറ്റു കൊള്ളാനെത്തിയ ബംഗളൂരു സ്വദേശി മഞ്ജ പ്രകാശ്, സുഹൃത്ത് ആലുവ തുരുത്ത് ഒലിക്കുഴിയില് നന്ദനന്‍ എന്നിവരാണ് രക്ഷപ്പെടുത്തിയത്. ഇരുവരും വീട്ടമ്മയുടെ പിന്നാലെ ചാടി വലിച്ചു കയറ്റുകയായിരുന്നു. 18 വയസ്സുള്ള ഇവര്‍ കളമശേരിയിലെ തട്ടുകടയില്‍ ജീവനക്കാരാണ്. മഞ്ജ പ്രകാശ് ജനസേവ ബോയ്സ് ഹോമിലാണു വളര്‍ന്നത്. ആത്മഹത്യയ്ക്കു ശ്രമിച്ച സ്ത്രീയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
തളിപ്പറമ്പില്‍ കഴിഞ്ഞദിവസം ക്ഷേത്രക്കുളത്തില്‍ വീണ പന്ത്രണ്ടുകാരനെ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മുയ്യം വരഡൂലില്‍ ക്ഷേത്ര നിര്‍മാണത്തിനു പാലക്കാട്ടു നിന്നെത്തിയ യുവാക്കളാണ് വെള്ളത്തില്‍ മുങ്ങി താഴുന്ന പന്ത്രണ്ടുകാരന്റെ ജീവന് രക്ഷിച്ചത്.
പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ വിശാഖും(21) സുബ്രഹ്മണ്യനും(28), സുധീഷും25)മാണ് കുട്ടിയുടെ രക്ഷകരായത്. പുനര്‍ നിര്‍മാണം നടക്കുന്ന മുയ്യം വരഡൂല്‍ ലക്ഷ്മിനാരായണ ക്ഷേത്രം ശ്രീകോവിലിന്റെ കരിങ്കല്‍ കൊത്തുപണികള്‍ നടത്താന്‍ പാലക്കാട് നിന്നും എത്തിയതാണ് മൂവരും.