കൊച്ചി: കൊച്ചി പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തെ അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
അതേസമയം തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിള്‍ ചെയ്തെടുക്കുന്ന കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ വെല്‍ഡിംഗ് ജോലികളും നടക്കുന്നുണ്ടായിരുന്നു. ഞായറാഴ്ചയായതിനാല്‍ കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി.