കൊച്ചി: കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സഹായിയും അറസ്റ്റില്‍. എളംകുളം വില്ലേജ് ഓഫീസര്‍ കെജി സജേഷ്, സുഹൃത്തായ എളമക്കര സ്വദേശി വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസറെ കൈയോടെ പിടികൂടിയത്.
ഇളംകുളം വില്ലേജിലെ താമസക്കാരനായ അന്ട്രോ എന്ന വ്യക്തിക്ക് മരിച്ചുപോയ അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയപ്പോഴാണ് സജേഷ് പിടിയിലായത്.
കൈക്കൂലി ആവശ്യപ്പെട്ട വിവരം അന്ട്രോ വിജിലന്‍സിനെ അറിയിക്കുകയും തുക കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസറെയും സഹായിയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
അതേസമയം, കഴിഞ്ഞ ആഴ്ച കൈക്കൂലിക്കേസില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയിലായിരുന്നു. പൊയ്യ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കണ്ണൂര്‍ സ്വദേശി രതീഷ് കുമാറാണ് അറസ്റ്റിലായത്.
പൊയ്യയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി 8000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. സ്ഥാപന ഉടമ 5000 രൂപ മുന്‍കൂറായി നല്കി. ബാക്കി സംഖ്യ ആവശ്യപ്പെട്ടപ്പോര്‍ ഉടമ വിജിലന്‍സില്‍ പരാതി നല്കി. വിജിലന്‍സ് ഡിവൈഎസ്പി പ്രേമന്റെ നേതൃത്വത്തില്‍ തുക കൈമാറുമ്പോഴാണ് പിടിയിലായത്.