അങ്കമാലി: അങ്കമാലിയില്‍ കാന നിര്‍മാണം പാതിവഴിയിലാക്കി മടങ്ങാനുള്ള കരാറുകാരുടെ നീക്കത്തെ നാട്ടുകാര്‍ തടഞ്ഞു. കിടങ്ങൂര്‍ പെട്രോള്‍ പമ്പിനു സമീപത്ത് 300 മീറ്ററിലേറെ ഭാഗമാണ് കാന നിര്‍മ്മാണത്തിനായി പൊളിച്ചത്. കാന നിര്‍മാണവും റോഡ് ഇടിയാതിരിക്കാന്‍ റോഡിന്റെ വശങ്ങള് കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിയുമാണു കരാറുകാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങാന്‍ ഒരുങ്ങിയത്.
കാനയുടെ കുറച്ചു ഭാഗത്തു കോണ്‍ക്രീറ്റിങ് നടത്തി. ഇതിന്റെ എതിര്‍വശത്ത് കോണ്‍ക്രീറ്റിങ് നടത്താനായി സ്ഥാപിച്ച പലകകളും മറ്റും കഴിഞ്ഞ ദിവസം തിരികെ കൊണ്ടുപോയി. ഇന്നലെ ബാക്കി സാമഗ്രികള്‍ കൂടി എടുക്കാന്‍ വന്നപ്പോഴാണു നാട്ടുകാര്‍ തടഞ്ഞത്.
200 മീറ്ററോളം ഭാഗത്ത് കാന നിര്‍മിക്കുമെന്നു പറഞ്ഞിരുന്നു. അതിനായുള്ള നിര്‍മാണ ജോലികള്‍ തുടങ്ങുകയും ചെയ്തു. കാന നിര്‍മിക്കുന്നതിനായി റോഡില്‍ നിന്നു വീടുകളിലേക്കു കയറുന്നതിന് മുന്‍പ് ഇട്ടിരുന്ന സ്ലാബുകള്‍ പൊളിച്ചുനീക്കി. റോഡിനോടു ചേര്‍ന്നുള്ള ഭാഗത്ത് കോണ്‍ക്രീറ്റിങ് നടത്തുകയും വീടുകളോടു ചേര്‍ന്നുള്ള ഭാഗത്തു നിര്‍മാണം നടത്താതെ വരികയും ചെയ്തതോടെ റോഡും വീടുകളുടെ മുന്‍വശവും തമ്മിലുള്ള ഉയരം കൂടി.
ഇതോടെ വീട്ടുകാര്‍ക്ക് വാഹനങ്ങള്‍ ഏറെ നാളായി വീടുകളിലേക്കു കയറ്റാനായിട്ടില്ല. അതിനിടെയാണു നിര്‍മാണം ഉപേക്ഷിച്ചു പോകാന്‍ നീക്കം നടത്തുന്നത്. ഈ ഭാഗത്തെ ജോലി പൂര്‍ത്തിയായെന്ന മറുപടിയാണു നിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന് നല്‍കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
റോഡ് പുനര്‍നിര്‍മിച്ചപ്പോള്‍ കാന നിര്‍മിച്ച് അതിനു മുകളില്‍ സ്ലാബുകള്‍ ഇട്ടില്ല. കിടങ്ങൂര്‍ പമ്പ് ഭാഗത്ത് കാനയിലേക്കു വീണു കഴിഞ്ഞ ദിവസം ജേക്കബ് എന്നയാള്‍ക്കു പരുക്കേറ്റിരുന്നു. മാത്രമല്ല, കപ്പേള ജംക്ഷനു സമീപം ലോറി കാനയില്‍ വീണ് അപകടമുണ്ടായിട്ടുണ്ട്.
അതേസമയം, കൊച്ചി കോര്‍പറേഷനിലെ പഴയ വൈദ്യുതി പോസ്റ്റുകള്‍ക്ക് പകരം സ്വീവേജ് കാനയിലേക്ക് ഇറക്കി പുതിയ ഫീഡര്‍ പില്ലറുകള്‍ സ്ഥാപിക്കുന്നത് വെള്ളക്കെട്ടിനു ഇടയാക്കുമെന്ന് വ്യാപക ആശങ്ക ഉയരുന്നു. നിലവില്‍ കോണ്‍വന്റെ് റോഡിലാണ് പുതിയ പില്ലറുകള്‍ സ്ഥാപിക്കുന്നത്. ഇതിനു പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ റോഡ് അടച്ചിട്ടിരിക്കുകയാണ്. കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ കീഴിലാണ് നിര്‍മാണം. ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി വിതരണം സാധ്യമാക്കുന്നതിന്റെ മുന്നോടിയായാണ് നിര്‍മാണം.