കൊച്ചി: തിരുവോണ ദിവസം എറണാകുളം കോതമംഗലം ബാറിന് മുന്നില്‍ നടന്ന കൂട്ടത്തല്ലില്‍ പങ്കെടുത്തവര്‍ക്ക് ആശ്വാസം. പോലീസ് സംഭവത്തില്‍ കേസ് എടുക്കില്ല. അന്ന് ബാറിന് മുന്നില്‍ നടന്ന കൂട്ടത്തല്ലില്‍ ഇതു വരെ ആരും പോലീസില്‍ പരാതി നല്‍കിയില്ല.
ആയതിനാല്‍ പോലീസിന് സ്വമേധയാ കേസെടുക്കാനും കഴിയില്ല. ഇതോടെയാണ് തല്ല് നടത്തിയവര്‍ക്ക് ആശ്വാസത്തിനു വഴിയൊരുങ്ങിയത്.
ബാറിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് കൂട്ടത്തല്ല് നടന്നത്. മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ ചേരിതിരിഞ്ഞ് തല്ല് കൂടുകയായിരുന്നു. ബാര്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്നന്നാണ് കോതമംഗലം പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്.
അപ്പോഴേക്കും എല്ലാവരും ഓടി മാറികളഞ്ഞിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ആയുധങ്ങളുപയോഗിക്കാതെ നടന്ന അടിപിടിയായതിനാലും പരാതിയില്ലാത്ത സാഹചര്യത്തിലുമാണ് സ്വമേധയാ കേസെടുക്കേണ്ടില്ലെന്ന നിലപാടിലേക്ക് പോലീസ് എത്തിയത്.