കട്ടപ്പന; നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് സംഭവം. വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ഭര്‍ത്താവിന്റെ പീഡനം മൂലമാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ജോബിഷാണ് ഷീജയുടെ ഭര്‍ത്താവ്. 2021 നവംബര്‍ 13നായിരുന്നു ഷീജയുടേയും ജോബിഷിന്റേയും വിവാഹം. മദ്യപിച്ചെത്തി ജോബിഷ് മര്‍ദിച്ചിരുന്നതായും ഭര്‍തൃമാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നതായി സഹോദരന് അരുണ്‍ ആരോപിച്ചു.
also read: 6 കിലോ തൂക്കം, മത്തങ്ങ വിറ്റത് 47000 രൂപയ്ക്ക്, നാടിനെ അമ്പരപ്പിച്ച് ലേലം
തനിക്ക് ജീവിതം മടുത്തതായി ഷീജ പറഞ്ഞിരുന്നതായി ചില സുഹൃത്തുക്കളും പറഞ്ഞു. ഓണത്തിനു മുന്‍പായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു.
എന്നാല്‍ തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടില്‍ വന്നു, പക്ഷേ വൈകിട്ടു മടങ്ങി. പിന്നാലെയാണ് മരണ വിവരം അറിയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്-ചിന്നമ്മ ദമ്പതികളുടെ മകളാണ്.