ഇടുക്കി; ജനങ്ങളെ ആവേശത്തിലാഴ്ത്തി മത്തങ്ങ ലേലം. ഇടുക്കിയിലെ ചെമ്മണ്ണാറിലാണ് ആറു കിലോ തൂക്കം വരുന്ന മത്തങ്ങ 47,000 രൂപയ്ക്ക് ലേലത്തില്‍ വിറ്റത്. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ലേലത്തിലാണ് മത്തങ്ങ വന്‍ വിലയ്ക്ക് വിറ്റുപോയത്.
ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ലേലത്തിന്റെ സംഘാടകരായ ചെമ്മണ്ണാര്‍ പൗരാവലിക്ക് സൗജന്യമായി ലഭിച്ച ആറു കിലോയുള്ള മത്തങ്ങയാണ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയത്. ഓണാഘോഷത്തിന്റെ ആവേശത്തില്‍ നാട്ടുകാര്‍ അരയും തലയും മുറുക്കി വാശിയോടെ ലേലത്തില്‍ പങ്കെടുക്കുകയായിരുന്നു.
മത്തങ്ങയ്ക്ക് വേണ്ടിയുള്ള ലേലം വിളി കേട്ട് സംഘാടകര്‍ വരെ അമ്പരന്നു. 10 രൂപയിലാണ് ലേലം തുടങ്ങിയത്. എത്തി നിന്നത് 47000 രൂപയിലും.
ഉടുമ്പന്‍ചോല സ്വദേശി സിബി ഏബ്രഹാമാണ് പൊന്നും വിലയുള്ള മത്തങ്ങ സ്വന്തമാക്കിയത്. ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. മാത്യു ചെറുപറമ്പില്‍ മത്തങ്ങ കൈമാറി. ലേലം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.