ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ പുതിയ സോഷ്യല്‍മീഡിയ കുറിപ്പാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ശില്പ ഷെട്ടി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്.
തന്റെ സുഹൃത്തായും പ്രണയമായും കരുത്തായും കൂടെ നില്‍ക്കുന്നതിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്. മനസില്‍ താലോലിക്കാന്‍ അനവധി ഓര്‍മകള്‍, നമ്മടെ സന്തോഷകരമായ ദിനങ്ങള്‍, എന്റേതെന്നു പറയാനുള്ള കുടുംബം, നിങ്ങളുടെ സ്നേഹം. നിങ്ങള്‍ എന്റെ ഉറ്റ സുഹൃത്തും കുട്ടികളുടെ അച്ഛനും എന്റെ പ്രണയവും ശക്തിയുമായതിന് നന്ദി. ഹാപ്പി ബര്‍ത്ത്ഡേ മൈ കുക്കീ… എന്ന് ശില്പ കുറിച്ചിരിക്കുന്നു.
also read- ഉത്രാടദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന; വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം
കൂടാതെ, കൂടുതല്‍ ശക്തിയും ആരോഗ്യവും സംരക്ഷണവും ലഭിക്കാനായി ആശംസിക്കുന്നുവെന്നും ശില്പ ഷെട്ടി കുറിച്ചു. മക്കള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള രാജ് കുന്ദ്രയുടെ നല്ല നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോും ശില്പ പങ്കുവെച്ചിട്ടുണ്ട്.