കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. കണ്ണാടി പറമ്പിലാണ് സംഭവം. വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയെ ആക്രമിച്ച തെരുവനായ കൈപ്പത്തി കടിച്ചെടുത്തു. തെരുവുനായ്ക്കള്‍ നാട്ടിലെ വളര്‍ത്തുമൃഗങ്ങളെയടക്കം ആക്രമിക്കുന്നുണ്ട്.
ജില്ലയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത് പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെയാണ്. തിരുവനന്തപുരത്ത് കാട്ടക്കടയില്‍ ഇന്നലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. ആമച്ചല്‍, പ്ലാവൂര്‍ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
also read: തീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവ ജാഗ്രത
ആമച്ചല്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു കാത്തുനില്‍ക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസില്‍ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.
അതേസമയം, തെരുവുനായ്ക്കള്‍ പെരുകുകയും പേവിഷ ബാധയേറ്റുള്ള മരണങ്ങള് വര്‍ധിക്കുകയും ചെയ്തതോടെ വാക്സീനില്‍ പാളിച്ചയുണ്ടോയെന്നത് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതി പഠനം തുടങ്ങി.