ഇടുക്കി: ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നത് സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് സംഭവം. ചിക്കണാംകുടി ആദിവാസി കോളനിയില്‍ ഗോപാലനെയാണ് പുലി ആക്രമിച്ചത്. ഗോപാലന് കൈയ്ക്കും കാലിനും പുലിയുടെ കടിയേറ്റിരുന്നു.
റോഡിലൂടെ നടന്നുപോയ തന്റെ ദേഹത്തേക്ക് ചാടി പുലി ആക്രമിക്കുകയായിരുന്നെന്ന് പരുക്കേറ്റ ഗോപാലന് പറഞ്ഞു. പുലി റോഡില്‍ കിടക്കുകയായിരുന്നു. താന്‍ അടുത്തെത്തിയപ്പോഴാണ് ആക്രമിച്ചതെന്നും കൈയിലുള്ള വാക്കത്തി വീശിയപ്പോഴാണ് പുലിക്ക് മുറിവേറ്റതെന്നും ഗോപാലന് പറഞ്ഞു.
രണ്ട് ആടിനെയും ഒരു കോഴിയെയും കൊന്ന പുലിയാണ് ചത്തത്. ഇയാള്‍ സ്വയരക്ഷാര്‍ഥമാണ് പുലിയെക്കൊന്നതെന്ന് വനംവകുപ്പ് പറഞ്ഞു. ഇന്‍ക്വസ്റ്റിനുശേഷം പുലിയുടെ ജഡം മാറ്റും.