തിരുവനന്തപുരം; കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
also read: കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റിന്റെ പേരില്‍ വ്യാജന്, പിടികൂടിയത് 365 വ്യാജ ടൂത്ത് പേസ്റ്റുകള്‍
കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ വടക്കന്‍ കേരളത്തിലുല് പല സ്ഥലങ്ങളിലും മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂര്‍ ബാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു . കൊട്ടിയൂരില്‍ ഉരുള്‍ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാന്‍ കാരണം.
ഇതോടെ പല വീടുകളിലും വെള്ളം കയറി. ഈ പ്രദേശത്തെ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൂടരഞ്ഞി ഉറുമി പുഴയില്‍ പെട്ട 5പേരെ രക്ഷപ്പെടുത്തി. ഇവര്‍ സ്ഥലം കാണാന്‍ പാറപ്പുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചില്‍ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.