തൃശൂര്‍: ടൂത്ത് പേസ്റ്റിലും വ്യാജന്. തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് വ്യാജ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് പിടികൂടി. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച് കടകളില്‍ വില്പനക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് അ്ന്വേഷണം ആരംഭിച്ചു.
മൂന്നു കടകളിലെലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. വ്യാജ ടൂത്ത് പേസ്റ്റുകള്‍ വില്പ്പനയ്ക്കെത്തുന്നുണ്ടെന്ന് കോള്‍ഗേറ്റ് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
also read: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, പരിശോധനയില്‍ 10ാംക്ലാസ്സുകാരി ഗര്‍ഭിണി, 21കാരന് അറസ്റ്റില്‍
2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ ‘അമിനോ ശക്തി’ എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന് ഇറക്കിയിരിക്കുന്നത്. കമ്പനി അധികൃതര്‍ ചെക്കിങ്ങിനെത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കയ്പമംഗലം എസ്ഐ കെഎസ് സുബീഷ് മോന്റെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജന്‍സിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.