വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം.
ഇടവ പാറയില്‍ മൂടില്ലാവിള സുഗന്ധാലയം വീട്ടില്‍ കണ്ണന് എന്ന് വിളിക്കുന്ന രഞ്ജിത്ത്.എസ് (21) ആണ് അറസ്റ്റിലായത്. 10ല്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കലശലായ വയറുവേദനയുമായി ആശുപത്രിയിലെത്തിയതായിരുന്നു പെണ്‍കുട്ടി.
ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
8-ാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. വര്‍ക്കല ഡി.വൈ.എസ്.പി പി. നിയാസ്, വര്‍ക്കല എസ്.എച്ച്.ഒ സനോജ്.എസ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.