ആലങ്ങാട്: ഹല്‍വ കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് നാല്പ്പത്തിയൊമ്പതുകാരന് ദാരുണാന്ത്യം. മാഞ്ഞാലി താമരമുക്ക് ചെറുപ്പുള്ളിപറമ്പ് വീട്ടില്‍ നിസാര്‍ ആണ് മരിച്ചത്.
ഹല്‍വ ശ്വാസനാളത്തില്‍ കുടുങ്ങിയാണ് നിസാര്‍ മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ നിസാര്‍ രാവിലെ തെക്കേത്താഴം കവലയിലെ ബേക്കറിയില്‍നിന്നാണ് ഹല്‍വ വാങ്ങി കഴിച്ചത്.
ഹല്‍വ കഴിച്ചുകൊണ്ടിരിക്കവേ അസ്വസ്ഥത പ്രകടിപ്പിച്ച് ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിസാറിനെ ഉടന്‍ നാട്ടുകാര്‍ ചാലാക്ക മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം മാഞ്ഞാലി ജുമാ മസ്ജിദില്‍ കബറടക്കി. ഭാര്യ: റംല. മക്കള്‍: നിലോഫര്‍, ജനീഫര്‍.