കണ്ണൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. മാനന്തേരി- വണ്ണാത്തിമൂല പ്രദേശങ്ങളിലൂടെ സര്‍വ്വീസ് നടത്തുന്ന അമ്പിളി എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് വയലിലേക്ക് മറിയുകയായിരുന്നു. ആരുടെ പരുക്കും ഗുരുതരമല്ല. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.