തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സാധാരണ ശനിയാഴ്ച ദിവസങ്ങളിലെ പോലെ അവധിയായിരിക്കുമെന്ന് കരുതി വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്താതിരിക്കരുത്. ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയിരുന്നു.
ഇതോടെ കുറേ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.
ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും. 12ന് ആണ് സ്കൂള്‍ വീണ്ടും തുറക്കുന്നത്.