കോഴിക്കോട്: കൊടുവള്ളിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പരപ്പൻ പോയിൽ മുക്കലംപാടിയിൽ സി കെ സുലൈമാന്റെ മകൻ ഷുഹൈബ് ആണ് മരിച്ചത്. 21 വയസായിരുന്നു.
ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം, വ്യാജ സിദ്ധന് അറസ്റ്റില്‍
ജൂലൈ 17ന് ഉച്ചയോടെ ചാത്തമംഗലം വേങ്ങേരി മഠം ജംഗ്ഷനിൽ വെച്ചാണ് അപകടം നടന്നത്. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഷുഹൈബിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കുന്ദമംഗലം ആർട്സ് കോളജ് ബി കോം വിദ്യാർത്ഥിയാണ് ഷുഹൈബ്. ഒഴിവു വേളയിൽ, ഷുഹൈബ് പിതാവിനൊപ്പം പത്രവിതരണ ജോലിയും ചെയ്ത് വന്നിരുന്നു. മാതാവ്: സലീന. സഹോദരങ്ങൾ: ഷഫീഖ്, ഷമീം, ആമിനഷെസ (വിദ്യാർത്ഥിനി).