പത്തനംതിട്ട: ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിച്ചു. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് സംഭവം. 67 വയസുള്ള രാജന് എന്നയാളാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി് ആംബുലന്‍സില്‍ വെച്ചാണ് മരിച്ചത്.
രോഗിയെ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പനിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
also read: കൊയിലാണ്ടിയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ 17കാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു!
തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഡോക്ടര്‍ റഫറന്‍സ് ചെയ്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.