കൊയിലാണ്ടി: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ പതിനേഴുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്.
‘ഹലോ’ ഇംഗ്ലീഷ് വാക്ക്; സർക്കാർ ജോലിക്കാർ ഫോണെടുത്തിട്ട് ‘വന്ദേമാതരം’ പറയണം, മഹാരാഷ്ട്ര സർക്കാർ
കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. അപകടം കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തിൽനിന്ന് പുറത്തെടുത്തത്.
ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.