തിരുവനന്തപുരം: രാജ്യം ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തി. രാജ്ഭവനിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് രാജ്ഭവനിലും നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എം ബി രാജേഷും പതാക ഉയര്‍ത്തും.
മന്ത്രിമാര്‍ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ ദേശീയ പതക ഉയര്‍ത്തി. ആലപ്പുഴയില്‍ മന്ത്രി പി പ്രസാദ് ദേശീയ പതാക ഉയര്‍ത്തി കോട്ടയത്ത് മന്ത്രി വിഎന്‍ വാസവന് പതാക ഉയര്‍ത്തി കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി , രമേശ് ചെന്നിത്തല, പ്രസിഡണ്ട് കെ സുധാകരന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തും.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും 75 സേവാദള്‍ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കെപിസിസിയിലേക്ക് പദയാത്ര നടത്തും. എ കെ ജി സെന്ററില്‍ സിപിഐഎം മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന് പിള്ള പതാക ഉയര്‍ത്തും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30യ്ക്ക് ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. രാജ്യത്തെ അഭിസംബോധന ചെയ്തു.