കൊച്ചി : റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു.അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു.
ആലുവ ഭാഗത്തു നിന്നു ട്രെയിന്‍ വരുന്നതു കണ്ട് അടുത്ത ട്രാക്കിനടുത്തേയ്ക്ക് നീങ്ങി നില്‍ക്കവെ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കു പോകുകയായിരുന്ന റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയില്‍ ഇടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റു.
also read:മലപ്പുറത്ത് വീശിയടിച്ച് ചുഴലിക്കാറ്റ്; 40ഓളം വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷാക്കാന് കഴിഞ്ഞില്ല. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥിനിയാണ്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങുന്ന വിദ്യാര്‍ഥികള്‍ റെയില്‍വേ ട്രാക്ക് കുറുകെ കടന്നു സമീപത്തെ കോളജുകളിലേക്കു പോകുന്ന പതിവുണ്ട്. കുറച്ചു നാള് മുന്‍പും സമാനമായി ഒരു വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചിരുന്നു.