കൊല്ലം: കൊട്ടാരക്കര ഓടനാവട്ടത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് വിവരം. ഓടനാവട്ടം ചെറുകരക്കോണം കുന്നുംപുറത്ത് ചരുവിള വീട്ടിൽ രാഖി മരിച്ചത്. 22 വയസുളള രാഖിയും പിതാവ് രാജനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കേസ് വന്നതുകൊണ്ട് അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടി, രക്ഷപ്പെട്ടു; അതിജീവിതയെ അപമാനിച്ച് പിസി ജോർജ്
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ബിരുദ പഠനത്തിന് ശേഷം രാഖി പിഎസ്എസി കോച്ചിങ്ങിന് പോവുകയായിരുന്നു. ഒരാഴ്ച മുൻപ് രാഖിയും സുഹൃത്തുക്കളും നാട്ടുകാരായ ചിലരും ചേർന്ന് വിനോദയാത്ര പോയിരുന്നു.
രാഖിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിക്ക് ഒരു യുവാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നും ഇതിന്റെ വിഷമം കാരണം ആത്മഹത്യ ചെയ്തെന്നുമാണ് വിവരം. പൂയപ്പളളി പൊലീസ് അന്വേഷണം തുടങ്ങി.