കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിച്ചുമാറ്റിയ 700 രൂപയുടെ സാധനത്തിന് പകരം 2000രൂപ അയച്ചുനല്‍കി മാപ്പ് പറഞ്ഞ് കള്ളന്. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് മേല്‍വിലാസമില്ലാത്ത കത്തും പണവുമടങ്ങിയ പാഴ്സല്‍ ലഭിച്ചത്.
പാഴ്സലില്‍ അയച്ചയാളുടെ പേരോ മേല്‍വിലാസമോ ഉണ്ടായിരുന്നില്ല. കവര്‍ പൊട്ടിച്ച വീട്ടമ്മ കണ്ടത് 2000 രൂപയും ഒരു കത്തുമായിരുന്നു. സംഭവം കണ്ട് വീട്ടമ്മ ആദ്യം അമ്പരുന്നു. പിന്നീട് സംശയത്തോടെ കത്ത് വായിച്ച വീട്ടമ്മ ശെരിക്കും ഞെട്ടി. കത്തിലെ വരികള്‍ ഇതായിരുന്നു;
‘പ്രിയ ചേടത്തി. ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന് അന്നത്തെ കുറ്റവാളി’
അതേസമയം, ആരാണ് കത്തയച്ചതെന്ന് കത്ത് ലഭിച്ചവര്‍ക്ക് ഇതുവരെയും മനസിലായിട്ടില്ല. വീട്ടമ്മയുടെ ഭര്‍ത്താവ് പത്തുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. അതുകൊണ്ട് ഇനി ആളെ കണ്ടെത്താന്‍ വഴിയുമില്ല. എന്തായാലും കുറ്റബോധം വന്ന കള്ളനും, അയാളുടെ പ്രായശ്ചിത്തവും നാട്ടുകാര്‍ക്കും കൗതുകമായി മാറി. കത്തിന്റെയും പണത്തിന്റെയും ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.