തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളിലും വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അതിശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
പത്തനംതിട്ടയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. അത്തിക്കയം സ്വദേശി റെജിയെയാണ് പമ്പാനദിയില്‍ കാണാതായത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. വനമേഖലയില്‍ ട്രക്കിങ്ങ് നിരോധിച്ചു. വെള്ളറടയില്‍ മതില് ഇടിഞ്ഞുവീണ് കാര്‍ നശിച്ചു. കോട്ടയത്തും മലയോരമേഖലയില്‍ കനത്തമഴ തുടരുകയാണ്.
also read: പട്ടാപ്പകല്‍ കോളേജ് ഗേറ്റ് മോഷണം, വിറ്റുകിട്ടിയ പണവുമായി ബാറില്‍, കൈയ്യോടെ പൊക്കി പോലീസ്
ജില്ലയിലെ ഖനനം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. മൂന്നിലവ് പഞ്ചായത്തിലെ ഇരിമാപ്രയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. വൈദ്യുതി പോസ്റ്റുകളടക്കം കടപുഴകി വീണു. മൂലമറ്റം മലവെട്ടിയില്‍ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി.
വനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. കൊല്ലം കുളത്തൂപ്പുഴയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് നിരവധി വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
ട്രൈബല്‍ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ മാറ്റിപാര്‍പ്പിച്ചു. കുളത്തൂപ്പുഴ സ്റ്റാന്‍ഡില്‍ വെള്ളം കയറി. കൊച്ചിയില്‍ നഗരത്തില്‍ എംജി റോഡില്‍ വന്‍ വെള്ളക്കെട്ടുണ്ടായി. കടകളിലേക്കും വെള്ളം കയറി. ചിറ്റൂര്‍ റോഡ്, കലൂര്‍, കതൃക്കടവ് പ്രദേശങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂക്ഷമായി. മഴയും വെള്ളക്കെട്ടും മൂലം ഹൈക്കോടതി നടപടികളും തടസ്സപ്പെട്ടു.