കോഴിക്കോട്: ജില്ലയിലെ മുക്കം അഗസ്ത്യമുഴിയിൽ വാഹനാപകടത്തിൽ ഒരു മരണം. ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവറായ തൊണ്ടിമൽ കൊടിയങ്ങൽ രവി (84)യാണ് മരിച്ചത്.
തിരുവമ്പാടി റോഡിൽ റോസ് തീയേറ്ററിന് മുൻവശത്തായിരുന്നു അപകടം. ഈ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ALSO READ- മൊബൈൽ ഫോണിൽ സംസാരിച്ചിരിക്കേ കിണറ്റിൽ വീണു; രക്ഷകരായി അഗ്നിരക്ഷാസേന
രവി ഓടിച്ചിരുന്ന ഓട്ടോയും സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.