തിരുവനന്തപുരം : ഭാര്യവീടിന് മുന്‍പില്‍വെച്ച് തീകൊളുത്തി മരിച്ച നിലയില്‍ ഭര്‍ത്താവ്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് നടുക്കുന്ന സംഭവം. കരമന സ്വദേശി അഹമ്മദാലിയാണ് മരിച്ചത്. ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഭാര്യാവീട്ടുകാര്‍ പറയുന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അഹമ്മദാലിയും വര്‍ക്കല ഇലകമണ്‍ സ്വദേശിനിയായ ഭാര്യ റഫീനയും കുറച്ചുകാലമായി പിരിഞ്ഞുകഴിയുകയായിരുന്നു. രാത്രി റഫീനയുടെ വീട്ടില്‍ പെട്രോള്‍ നിറച്ച ഒരു കുപ്പിയുമായാണ് അഹമ്മാദാലി എത്തിയത്.
also read: പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറി, കണ്ടത് മൂര്‍ഖന്‍ പാമ്പിനെ!
ഇതുകണ്ടതോടെ വീട്ടുകാര്‍ വാതിലടച്ചു. എന്നാല്‍, കുറച്ചുകഴിഞ്ഞ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ അഹമ്മാദാലി കത്തിയെരിയുന്നതാണ് കണ്ടതെന്ന് ഭാര്യാ പിതാവ് റഫീഖ് പറയുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് വീട്ടുകാര്‍ തീ കെടുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ അഹമ്മദലിയെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. അതേസമയം, അഹമ്മാദാലി സ്വയം തീ കൊളുത്തിയതാണോയെന്ന് കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.
അതേസമയം, അടുത്ത തിങ്കളാഴ്ച വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകാനിരുന്നതാണ് അഹമ്മദാലി. ഇതിന് മുന്‍പ് ഭാര്യയെയും ഒന്നര വയസുള്ള മകനെയും കണ്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്നാണ് അഹമ്മദാലിയുടെ വീട്ടുകാര്‍ പറയുന്നത്.