ഇടുക്കി: ബൈക്ക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. മൂന്നാര്‍ രാജീവ്ഗാന്ധി കോളനി സ്വദേശി ആര്.വിനു (18), ലക്ഷ്മി എസ്റ്റേറ്റ് പാര്‍വതി ഡിവിഷനില്‍ എട്ട് മുറി ലയത്തില്‍ താമസം രാമകൃഷ്ണമൂര്‍ത്തി (19) എന്നിവരെയാണ് എസ്എച്ച്ഒ കെ.പി.മനേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
യൂട്യൂബില്‍ നോക്കി താക്കോലില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പഠിച്ചാണ് ഇവര്‍ ബൈക്ക് മോഷ്ടിക്കുന്നത്. 18 ന് രാത്രി് മൂന്നാര്‍ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെന്ററിന്റെ മുറ്റത്ത് നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയിരുന്നു. എന്നാല്‍ മോഷണ സ്ഥലത്ത് പ്രതികളിലൊരാളുടെ ചെരിപ്പ് കിടന്നതാണ് കേസില്‍ തുമ്പായി.
also read: രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത
അര്‍ധരാത്രി ബൈക്ക് മോഷ്ടിച്ച് അന്നുതന്നെ ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നു. ബൈക്കിന് രൂപമാറ്റം വരുത്തിയും നമ്പര്‍ പ്ലേറ്റ് മാറ്റിയുമാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. എസ്ഐ ഷാഹുല്‍ ഹമീദ്, ഗ്രേഡ് എസ്ഐ എം.കെ.നിസാര്‍, എഎസ്ഐ സി.കെ.ചന്ദ്രന്, സിപിഒമാരായ വിന്‍സന്റ് തോമസ്, എം.ടി.ജിബിന്‍, കെ.അറുമുഖന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. തേനി അല്ലിനഗറില് ഇവരുടെ സുഹൃത്ത് പാണ്ടിയുടെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന ബൈക്കും കണ്ടെടുത്തിട്ടുണ്ട്.