ആറന്മുള: പമ്പാനദിയില്‍ കാണാതായ വിവാഹ മോതിരം കണ്ടെടുത്ത് ഉടമയ്ക്കു തിരികെ നല്കി കടത്തുകാരന്. ചെന്നൈ സ്വദേശി നാഗരാജിനാണ് ഒരാഴ്ച മുമ്പ് കാണാതായ വിവാഹ മോതിരം തിരികെ ലഭിച്ചത്. സത്രക്കടവിലെ ഫുള്‍ ടൈം ഫെറിമാന്‍ സന്തോഷ്കുമാറാണ് മോതിരം മുങ്ങിയെടുത്തത്.
കഴിഞ്ഞ 17ന് ശബരില ദര്‍ശനത്തിന് എത്തിയ നാഗരാജും മകനും ആറന്മുള സത്രക്കടവില്‍ കുളിക്കാനായി ഇറങ്ങിയിരുന്നു. അതിനിടയിലാണ് നാഗരാജിന്റെ വിരലില്‍നിന്ന് വിവാഹമോതിരം വെള്ളത്തില്‍ വീഴുന്നത്. വജ്രം പതിച്ചതും 2 പവനിലധികം തൂക്കം വരുന്നതുമായിരുന്നു മോതിരം.
also read: ഒന്നാം സമ്മാനം 25കോടി, റെക്കോര്‍ഡ് വില്പനയുമായി ഓണം ബംപര്‍ ലോട്ടറി
അന്നു പമ്പയില്‍ വെള്ളക്കൂടുതലായിരുന്നതിനാല് മോതിരം കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് നാഗരാജ് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പോകുന്നതിന് മുമ്പ് സന്തോഷ്കുമാര്‍ അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങിവച്ചിരുന്നു. പിന്നീട് വെള്ളം കുറഞ്ഞതോടെ നദിയില്‍ നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച മോതിരം ലഭിക്കുന്നത്.
ഒരു മണിക്കൂറോളം നദിയില്‍ മുങ്ങി നടത്തിയ തിരച്ചിലിലാണ് മോതിരം കിട്ടിയത്. നാഗരാജ് ഇന്നലെയെത്തി മോതിരം ഏറ്റുവാങ്ങി. നാഗരാജനെ കോഴഞ്ചേരിയിലെത്തിച്ചു ബസ് കയറ്റിവിട്ട ശേഷമാണ് സന്തോഷ് മടങ്ങിയത്. വീണ്ടും താന്‍ വരുമ്പോള്‍ കാണാം എന്നു പറഞ്ഞാണ് അദ്ദേഹം തിരികെ പോയത്.