മലപ്പുറം: ഒന്‍പതും പതിനൊന്നും വയസ് പ്രായമുളള കുട്ടികളെ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. കക്കൂത്ത് കിഴക്കേക്കര റസീബിനെതിരെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്.
ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ഒന്‍പതും പതിനൊന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. 2012 മുതല്‍ 16 വരേയുളള കാലയളവിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്. കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ചായിരുന്നു തുടര്‍ച്ചയായുളള പീഡനം.
also read: ഒരേസമയം കൊവിഡും മങ്കിപോക്സും സ്ഥിരീകരിച്ചു, ഒരാള്‍ ചികിത്സയില്‍
രണ്ടു കേസുകളിലായി 34 സാക്ഷികളേയും 33 രേഖകളും അന്വേഷണസംഘം ഹാജരാക്കി. പ്രതി റജീബിനെതിരെ ഹാജരാക്കിയ തെളിവുകള്‍ പ്രോസിക്യൂഷന് ഭാഗത്തിന് കോടതിയില്‍ സ്ഥാപിക്കാനായി. സാജു കെ. എബ്രാഹം, എഎം സിദ്ദീഖ്, ജോമി തോമസ് എന്നിവരാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്.