കോഴിക്കോട്: ഓടുന്ന കാറില്‍ അപകടരമായ രീതിയില്‍ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശേരി ചുരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.
യുവാക്കള്‍ സാഹസിക യാത്ര നടത്തിയത് KL-10 AZ 7588 എന്ന വാഹനത്തിലായിരുന്നു. വാഹനത്തിന്റെ ഡോറില്‍ തൂങ്ങിയുള്ള അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത് വന്നു. പുറകില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയുള്ളതായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തു.