കാസര്‍ഗോഡ്: കാസര്‍ഗോഡ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമല്‍, ഷിജി ദമ്പതികളുടെ മകന് അരുള്‍ വിമല്‍ ആണ് മരിച്ചത്. പതിനഞ്ച് വയസ്സായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയാണ് അരുളിന് ശ്വാസതടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അരുള്‍. അരുളിന്റെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും നാട്ടുാകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്.