കോഴിക്കോട്: ബസിന് അടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. തണ്ണീര്‍പന്തലിലെ കോണ്‍ഗ്രസ്സ് നേതാവ് പരപ്പാട്ട് താഴത്ത് പ്രകാശന്റെ മകള്‍ അഞ്ജലി ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. ഓട്ടോയെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കരിക്കാംകുളം തടമ്പാട്ട് താഴം റോഡിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. തടമ്പാട്ടുതാഴത്ത് നിന്ന് കരിക്കാംകുളത്തേക്ക് പോവുകയായിരുന്ന യുവതി ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് നഗരത്തില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസിന് അടിയിലേക്ക് മറിയുകയായിരുന്നു.
also read: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പാതിരാത്രി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാം ശ്രമം, അറസ്റ്റ്
ചേവായൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭര്‍ത്താവ്: വിപിന്‍ നല്ലളം മക്കള്‍: ആദ്രിക, ആദ്വിക. അമ്മ: സുജാത. സഹോദരന് നിധിന്