കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ പാതിരാത്രി എത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ മലപ്പുറം വടക്കടത്ത് വളപ്പില്‍ അബ്ദുള്‍ നിസാറിനെയാണ് (18) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കൗമാരക്കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരിയുമായി പ്രതി ആദ്യം സൗഹൃദത്തിലായി, പിന്നീട് പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
also read: നടന് രാജ്മോഹന്‍ അന്തരിച്ചു, മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍
തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. വാകത്താനം എസ് ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.