തൃശൂര്‍: തൃശ്ശൂരിനെ ഞെട്ടിച്ച് വീണ്ടും മിന്നല്‍ച്ചുഴലി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചുഴലി വീശിയത്. ഇന്ന് പാണഞ്ചേരി, പുത്തൂര്‍ മേഖലയിലാണ് അതിശക്തമായ ചുഴലി വീശിയത്. രാവിലെ ആറോടെ ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയില്‍ വ്യാപക നാശം വിതച്ചു.
ചുഴലിയില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. പുത്തൂരില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. പാണഞ്ചേരി, നടത്തറ മേഖലകളിലും നാശമുണ്ടായി. വീടുകളുടെ മുകളിലെ ഷീറ്റുകള്‍ പറന്നു പോയി. പുത്തൂര്‍ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാക്കുണ്ട്, ചെന്നായ്പാറ, പാണംചേരി പഞ്ചായത്തിലെ കുന്നത്തങ്ങാടി എന്നിവിടങ്ങില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കൃഷിനാശം നേരിട്ടു.
also read: അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴ, ജാഗ്രത
കുന്നത്തങ്ങാടിയില്‍ വീടുകള്‍ക്കും മറ്റിടങ്ങളില്‍ കാര്‍ഷിക വിളകള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്. ചേരുംകുഴിയില്‍ 15 വീടുകള്‍ക്ക് ഭാഗികമായി നാശന്ഷമുണ്ടായി. കുന്നത്തങ്ങാടിയില്‍ ആറുവീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ജാതി, വാഴ, റബര്‍, തെങ്ങ് എന്നീ നാണ്യവിളകള്‍ക്കും വ്യാപക നാശമുണ്ടായിട്ടുണ്ട്.