കോഴിക്കോട്: തോണിമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. കോഴിക്കോടാണ് സംഭവം. മൂടാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ മൃതദേഹമാണ് കൊയിലാണ്ടി ഹാര്‍ബറിനടുത്ത് നിന്ന് കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ജൂലൈ 12ന് രാവിലെയാണ് സംഭവം. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായ തോണി തലകീഴായി മറിയുകയായിരുന്നു.
also read: ന്യൂനമര്‍ദം; കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര് നീന്തി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഷിഹാബിനെ കാണാതായി. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു കപ്പലുകള്‍, നേവിയുടെ ഹെലികോപ്ടര്‍, പൊലീസ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.