തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക. വടക്കന്‍ കേരളത്തില്‍ മഴ കൂടതല്‍ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. അതിനിടെ കോഴിക്കോട് കനത്തമഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താമരശേരിയില്‍ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു.
കുറ്റ്യാടി കാവിലുംപാറയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. തൊട്ടില്‍പ്പാലം- കുണ്ടുതോട് ഭാഗത്ത് ഗതാഗതം തടസ്സം അനുഭവപ്പെട്ടു. മാവൂരിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഓണം വിപണി മുന്നില്‍ കണ്ടുള്ള കൃഷി വ്യാപകമായി നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.