ലഖ്നൗ: കൊടുംചൂടില്‍ വലയുന്ന ഗ്രാമത്തില്‍ മഴ പെയ്യാന്‍ എംഎല്‍എയെ ചെളിവെള്ളത്തില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് കൗതുകം നിറഞ്ഞ സംഭവം. മഴ ദേവനായ ഇന്ദ്രന്റെ പ്രീതിക്കായാണ് എംഎല്‍എയെ ചെളി വെള്ളത്തില്‍ കുളിപ്പിച്ചത്.
ബിജെപി എംഎല്‍എ മംഗള്‍ കനോജിയയെയും മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്സ്വാളിനെയുമാണ് സ്ത്രീകള്‍ ചെളി വെള്ളത്തില്‍ കുളിപ്പിച്ചത്. ജനങ്ങള്‍ കടുത്ത ചൂട് കാരണം ബുദ്ധിമുട്ടിലാണെന്നും വിളകള്‍ കരിയുന്നുവെന്നും എംഎല്‍എ പറഞ്ഞു.
also read: സ്വര്‍ണ്ണവില വീണ്ടും മുകളിലേക്ക്, 160രൂപ വര്‍ധിച്ചു, ഇന്നത്തെ വില അറിയാം
ഈ അവസ്ഥ മാറുന്നതിനായാണ് ആചാരപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ തീരുമാനിച്ചത്. പഴയ വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരമാണിതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
#WATCH | Women in Pipardeura area of Maharajganj in Uttar Pradesh throw mud at MLA believing this will bring a good spell of rainfall for the season pic.twitter.com/BMFLHDgYxb
— ANI UP/Uttarakhand (@ANINewsUP) July 13, 2022