കൊച്ചി: കേരളത്തില്‍ സ്വര്‍ണ്ണവില വീണ്ടും മുകളിലേക്ക്. കഴിഞ്ഞ രണ്ടുദിവസമായി വില താഴ്ന്ന സ്വര്‍ണ്ണവില ഇന്ന് ഉയരുകയായിരുന്നു. ഇന്ന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,520 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 20 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ 4690 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
also read: കേരളത്തില്‍ മങ്കി പോക്സ് ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍, പരിശോധന ഫലം ഇന്ന് വൈകിട്ടോടെ
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. എന്നാല്‍ അഞ്ചിന് 38,480 രൂപയായി സ്വര്‍ണ്ണവില ഉയര്‍ന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഈ ദിവസങ്ങളില്‍ ഏകദേശം ആയിരം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.