തൃശ്ശൂര്‍: ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍വീണ് യുവതിക്ക് ദാരുണാന്ത്യം. തോപ്പുംപടി സ്വദേശി അനു ജേക്കബാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ വെള്ളം വാങ്ങാനിറങ്ങിയ യുവതി തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വേണാട് എക്സ്പ്രസില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി. തൃശ്ശൂരില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങി വെള്ളം വാങ്ങി.
തിരികെ കയറുന്നതിന് മുന്‍പ് ട്രെയിന്‍ എടുത്തു. ഓടിക്കയറാന്‍ ശ്രമിക്കവേയാണ് കാല് വഴുതി പാളത്തിലേക്ക് വീണത്. കാക്കനാട് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.